നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നീതിക്കുവേണ്ടിസമരം ചെയ്യുന്നു


ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവപെണ്‍കുട്ടികളെ ലക്ഷ്യമാക്കി നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ക്രൈസ്തവര്‍ രംഗത്ത്. പാക്കിസ്ഥാനിലെ ക്രൈസ്തവ സഭ നേരിടുന്ന വലിയ വെല്ലുവിളിയാണ് ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യുന്ന രീതിയെന്ന് കത്തോലിക്കാ വൈദികര്‍ വ്യക്തമാക്കുന്നു.

നാഷനല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ ആഭിമുഖ്യത്തിലാണ് ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മതപീഡനത്തിന് ഇരകളായ ക്രൈസ്തവരെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രണ്ടു ഡസന്‍ കേസുകളാണ് ഈ വര്‍ഷം തന്നെ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

പഞ്ചാബ് പ്രോവിന്‍സിലാണ് കൂടുതലായും ക്രൈസ്തവ പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളാകുന്നത്. ഓരോ ദിവസവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇവിടെ ഏറെ ആശങ്കാകുലരാണ്. നിയമവ്യവസ്ഥ പോലും ക്രൈസ്തവര്‍ക്ക് അനുകൂലമായിട്ടല്ല നിലകൊള്ളുന്നത്. കാരണം നീതിവ്യവസ്ഥ കൈകാര്യം ചെയ്യുന്നത് ഇസ്ലാം സ്വാധീനമുള്ള വ്യക്തികളാണ്. ഇക്കാരണത്താല്‍ തന്നെ കുറ്റക്കാരായ വ്യക്തികള്‍ക്ക് അനുകൂലമായ വിധിപ്രസ്താവങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ബാലപീഡകരും ബലാത്സംഗവീരന്മാരും തങ്ങളുടെ ചെയ്തികള്‍ നിര്‍ബാധം തുടരുകയും ചെയ്യുന്നു.

ദേശീയ ന്യൂനപക്ഷ ദിനമായ ഓഗസ്റ്റ് 11 ന് ക്രൈസ്തവ ആക്ടിവിസ്റ്റുകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates