എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാനെ ഫാത്തിമാ മാതാവിന് സമര്‍പ്പിച്ചത് എന്നറിയാമോ?

അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നമുക്കറിയാം. അതുപോലെ കത്തോലിക്കര്‍ അവിടെ വളരെയധികം കുറവാണെന്നും. എങ്കിലും തലസ്ഥാനമായ കാബൂളില്‍ ഒരു ചെറിയ പള്ളി സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തുള്ള കത്തോലിക്കരായ വിദേശികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് ഈ ദേവാലയം സ്ഥാപിക്കപ്പെട്ടത്.

ഔര്‍ ലേഡി ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് ചാപ്പല്‍ എന്നാണ് ഈ ദേവാലയത്തിന്റെ പേര്. 2017 ല്‍ ഈ ദേവാലയം ഒരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനെ ഫാത്തിമാമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രതിഷ്ഠാചടങ്ങാണ് അന്ന് നടത്തിയത്. ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നിര്‍ണ്ണായകമായ ഒരു സംഭവമായിരുന്നു അത്. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നോണമായിരുന്നു അത്. കൂടാതെ ഫാത്തിമാമാതാവിന്റെ നൂറാം പ്രത്യക്ഷീകരണാഘോഷവും കാരണമായി.

വളരെ ബോധപൂര്‍വമായിട്ടായിരുന്നു അഫ്ഗാനിസ്ഥാനെ മാതാവിന് സമര്‍പ്പിച്ചത്. കാരണം ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്മ ആവശ്യപ്പെട്ടത് റഷ്യയെ തന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണം എന്നായിരുന്നു. ആദ്യ ശനിയാഴ്ച വണക്കവും അമ്മ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ മാനസാന്തരത്തിനും സമാധാനത്തിനും വേണ്ടിയായിരുന്നു അത്. തുടര്‍ന്ന് നാം കണ്ടത് റഷ്യയുടെ മാനസാന്തരവും സമാധാനവുമായിരുന്നു. അതുപോലെ അഫ്ഗാനിസ്ഥാനെ ഫാത്തിമാമാതാവിന് സമര്‍പ്പിച്ചതിലൂടെ വരുംകാലങ്ങളില്‍ രാജ്യത്ത് സമാധാനം പുലരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

നമ്മുടെ അനുദിന ജപമാല പ്രാര്‍ത്ഥനയില്‍ അഫ്ഗാനിസ്ഥാനു വേണ്ടിയും പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates