കാബൂള്‍/ കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരില്‍ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ ക്രാസ്റ്റയും കാസര്‍കോഡ് ബേള പേരിയടുക്ക സ്വദേശിനിയാണ് സിസ്റ്റര്‍. കാബൂളിലെ പിബികെ ഇറ്റാലിയാന എന്ന ഡേ കെയര്‍ സ്ഥാപനത്തില്‍ ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റര്‍ തെരേസ. കാബൂള്‍ വിമാനത്താവളത്തിന് സമീപത്താണ് ഡേ കെയര്‍ സെന്റര്‍. താന്‍ സുരക്ഷിതയാണെന്നാണ് സിസ്റ്റര്‍ അറിയിച്ചിരിക്കുന്ന വിവരം.
ഇറ്റലിയിലേക്ക് പോകാനാണ് തീരുമാനം. എന്നാല്‍ എയര്‍പോര്‍ട്ടിലേക്കുളള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ട് യാത്ര മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ ദുരിതം പിടിച്ച സമയത്തും എല്ലാവരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്,. സിസ്റ്റര്‍ അറിയിച്ചു.