ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഉള്‍പ്പടെ 80 പേരടങ്ങുന്ന ഇന്ത്യന്‍സംഘത്തെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അമേരിക്കന്‍ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. ഇവിടെ നിന്ന് ഇന്ത്യയിലേക്ക് അയ്ക്കും. ഇറ്റാലിയന്‍ സ്‌കൂളിലെ അധ്യാപിക ആയിരുന്നു കാസര്‍കോഡ് സ്വദേശിയായ സിസ്റ്റര്‍ തെരേസ ക്രാസ്റ്റ.ഏതാനും ദിവസങ്ങളായി സിസ്റ്ററുടെ യാതൊരു വിവരവും വീട്ടുകാര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല. ഇന്നലെയാണ് സിസ്്റ്റര്‍ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായ വിവരം ലഭിക്കുന്നത്.