ഹെയ്ത്തി: ബാങ്ക് ഇടപാട് നടത്തി പുറത്തിറങ്ങിയ വൈദികനെ അക്രമികള്‍ വെടിവച്ചുകൊന്നു. 70 കാരനായ ഫാ. ആന്‍ഡ്രെ സില്‍വസ്റ്റെറാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ ഏതാനും പേരാണ് വൈദികനെ വെടിവച്ചത്. എന്നാല്‍ അക്രമികള്‍ പണം അപഹരിച്ചിട്ടുമില്ല. വൈദികനെ ഉടന്‍ തന്നെ ഹോ്‌സ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹെയ്ത്തിയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകലുകളും അക്രമങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്.
400 മാസോവോ എന്ന പേരുളള ക്രിമിനല്‍ സംഘം ഏപ്രില്‍ 11 ന് 10 കത്തോലിക്കരെ തട്ടിക്കൊണ്ടുപോയിരുന്നു. വൈദികരും കന്യാസ്ത്രീകളും ഇരകളായിരുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡ് വ്യാപനവും ഹെയ്ത്തിയുടെ ദുരന്തം കൂട്ടുന്നവയാണ്. കഴിഞ്ഞ മാസം സംഭവിച്ച ഭൂകമ്പത്തില്‍ 2,200 പേരാണ് കൊല്ലപ്പെട്ടത്. ജൂലൈയില്‍ പ്രസിഡന്റ് ജോവനെല്‍ മോയിസ് വധിക്കപ്പെട്ടിരുന്നു.