അന്വേഷണം കര്‍ദിനാളിന് എതിരല്ല; മാധ്യമകമ്മീഷന്‍

കൊച്ചി; ഭൂമി ഇടപാടു സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അന്വേഷണം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരാണെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിന്റെ സാങ്കേതിക തുടര്‍നടപടിയെ കര്‍ദിനാളിനെതിരായ പുതിയ അന്വേഷണമായി അവതരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

മാര്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതല ഏല്‍ക്കുന്നതിന് മുമ്പുതന്നെ രജിസ്ട്രര്‍ ചെയ്ത ഭൂമിയെക്കുറിച്ച് അന്വേഷിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. 2007 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ കൈവശമുള്ള ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ആ സ്ഥലം അതിരൂപതയുടേതാണ് എന്നതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും മാധ്യമകമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates