ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി: ദീപശിഖാ പ്രയാണം ഇന്ന്

പാലാ: ചെറുപുഷ്പ മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഭരണങ്ങാനത്ത് ഇന്ന് പ്ലാറ്റിനം ജൂബിലി വിളംബര ദീപശിഖാപ്രയാണവും സമ്മേളനവും നടത്തും. കോവിഡ് പ്രോട്ടോക്കോള്‍പാലിച്ചായിരിക്കും പരിപാടികള്‍. 2 മണിക്ക് വിശുദ്ധ അല്‍ഫോന്‍സാ കബറിട ദേവാലയത്തില്‍ സമൂഹബലി. 3 ന് ആരംഭിക്കുന്ന സമ്മേളനം ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സഹരക്ഷാധികാരിയും ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷനുമായ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ജൂബിലി ബാനര്‍ കൈമാറും.

1947 ഒക്ടബോര്‍ മൂന്നിന് ഭരണങ്ങാനത്താണ് ചെറുപുഷ്പമിഷന്‍ലീഗ് ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അല്മായപ്രേഷിത സംഘടനയാണ് ചെറുപുഷ്പ മിഷന്‍ ലീഗ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates