ദേവാലയചുമരുകളില്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങള്‍, മദര്‍ തെരേസയുടെ ചിത്രത്തിന് നേരെയും ആക്രമണം

ബോള്‍ഡര്‍ കൊളറാഡോ: ഇന്നലെ പ്രഭാതം സേക്രട്ട് ഹാര്‍ട്ട് ഓഫ് മേരി ഇടവകദേവാലയത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായിരുന്നു. ദേവാലയം ആക്രമിക്കപ്പെട്ട നിലയിലും ചുവരുകളില്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്ന നിലയിലുമാണ് അവര്‍ കണ്ടത്.

ദേവാലയത്തിന്റെ ജനാലകള്‍ എറിഞ്ഞുതകര്‍ത്തിരുന്നു. മദര്‍ തെരേസയുടെ രൂപത്തില്‍ ചുവന്ന പെയ്ന്റ് ഒഴിച്ചിട്ടുണ്ട്. ഭിത്തികളില്‍ ചുവപ്പും കറുപ്പും പെയ്ന്റുകള്‍ മാറിമാറി പൂശിയിട്ടുണ്ട്. കത്തോലിക്കാവിശ്വാസത്തെ അബോര്‍ട്ട് ചെയ്യുക, എന്റെ ശരീരം എന്റെ അവകാശം, ജീസസ് ലവ് അബോര്‍ഷന്‍ എന്നിങ്ങനെയുള്ള ചുവരെഴുത്തുകളാണ് ആന്റി ക്രൈസ്റ്റ് സൂചനകളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദേവാലയത്തിലെ വാഹനങ്ങളില്‍ പോലും ഇത്തരം മുദ്രാവാക്യങ്ങളെഴുതിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates