പാരീസ്: ഏപ്രില്‍ 15 ന് തീപിടുത്തത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച നോട്ടര്‍ഡാം കത്തീഡ്രലില്‍ ശനിയാഴ്ച ദിവ്യബലി അര്‍പ്പിക്കും. കത്തീഡ്രലിലെ സൈഡ് ചാപ്പലിലാണ് ദിവ്യബലി. പാരീസ് ആര്‍ച്ച് ബിഷപ് മൈക്കല്‍ ഓപീറ്റാണ് കാര്മ്മികന്.
പരിമിതമായ ആളുകള്‍ക്ക് മാത്രമേ ഈ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. വിശുദ്ധ കുര്‍ബാന ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും.