Saturday, October 25, 2025
spot_img
More

    മനുഷ്യാന്തസിന് യോജിച്ച ചികിത്സ ലഭ്യമാക്കണം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: എല്ലാ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളും പ്രത്യേകിച്ച് ക്രൈസ്ത സ്ഥാപനങ്ങള്‍ ക്രൈസ്തവചൈതന്യം ഉള്‍ക്കൊള്ളുന്നവയും വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നവയുമായിരിക്കണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    രോഗികളെയും ഡോക്ടര്‍മാരെയും മാത്രമല്ല അവിടെ കാണേണ്ടത്. പരസ്പരം സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്യുന്നവരെയാണ് അവിടെ കാണേണ്ടത്. എല്ലാവര്‍ക്കും മനുഷ്യാന്തസിന്റെ യോജിച്ച വിധത്തില്‍ ചികിത്സ ലഭ്യമാക്കണം. ഒരു ജീവിതവും തള്ളിക്കളയത്തക്കവിധത്തിലുളളതല്ല. ലാഭത്തിന് വേണ്ടി ഇരയാക്കപ്പെടേണ്ടതല്ല ഒരുജീവിതവും. ശാസ്ത്രമില്ലാതെയുളള പരിചരണവും പരിചരണമില്ലാത്ത ശാസ്ത്രവും വ്യര്‍ത്ഥവും വന്ധ്യവുമാണെന്നും പാപ്പ പറഞ്ഞു. ശാസ്ത്രവും ഗവേഷണവും ഒരുമിച്ച് വൈദ്യശാസ്ത്രത്തെ തലയും ഹൃദയവും അറിവും അലിവും പ്രഫഷണലിസവും ദയയും കഴിവും സഹാനുഭൂതിയും ഉള്‍പ്പെടുന്ന ഒരു കലയാക്കി മാറ്റുന്നുവെന്നും പാപ്പ അഭിപ്രായപ്പെട്ടു.

    തിന്മ ബാന്‍ഡ് എയ്ഡ് പോലെയാണ്. അവിടെ ആഴത്തിലുള്ള ചികിത്സ നടക്കുന്നില്ല. റോമിലെ ക്യാമ്പസ് ബയോ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രിയില്‍ നിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!