ജംഷഡ്പൂരിന് പുതിയ മെത്രാന്‍

ബാംഗ്ലൂര്‍: ജംഷഡ്പൂര്‍ രൂപതയുടെ പുതിയ മെത്രാനായി ബിഷപ് ടെലിസ്‌ഫോര്‍ ബിലുങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവലില്‍ റാഞ്ചി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ടെലിസ്‌ഫോര്‍. ഡിവൈന്‍ വേര്‍ഡ് സഭാംഗമാണ് ബിഷപ് ടെലിസ്‌ഫോര്‍.

2014 ഓഗസ്റ്റ് 30 മുതല്‍ റാഞ്ചിയുടെ സഹായമെത്രാനായിരുന്നു, ഒഡീസയിലെ റൂര്‍ക്കല രൂപതാംഗമാണ്. 1992 മെയ് രണ്ടിന് വൈദികനായി. വൈദികനായി 29 വര്‍ഷവും മെത്രാനായി ഏഴു വര്‍ഷവും പൂര്‍ത്തിയാക്കിയ അവസരത്തിലാണ് പുതിയ നിയമനം ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates