Friday, December 27, 2024
spot_img
More

    ഇത്തവണയും അമലോത്ഭവമാതാവിന്റെ തിരുനാളില്‍ പൊതുവണക്കത്തിനായി പാപ്പ എത്തില്ല

    വത്തിക്കാന്‍ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത്തവത്തെ അമലോത്ഭവമാതാവിന്റെ തിരുനാള്‍ദിനത്തില്‍ പൊതുവണക്കം റദ്ദാക്കി. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന രീതിക്കാണ് ഇത്തവണയും കോവിഡ് വില്ലനായത്. കഴിഞ്ഞവര്‍ഷവും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മരിയരൂപത്തിന്റെ പൊതുവണക്കത്തിനായി എത്തിയിരുന്നില്ല, പകരം സ്വകാര്യചടങ്ങായിട്ടായിരിക്കും പാപ്പ പ്രസ്തുതദിവസം വണക്കത്തിനായി എത്തുന്നത്.

    ഇറ്റാലിയന്‍ ഗവണ്‍മെന്റ് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ കൂടിയാണ് വത്തിക്കാന്റെ ഈ തീരുമാനം. കഴിഞ്ഞവര്‍ഷവും ഡിസംബര്‍ എട്ടിന് പൊതുചടങ്ങ് റദ്ദാക്കിയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ സ്വകാര്യമായി മാതാവിന്റെ രൂപത്തിന് അടുക്കലെത്തുകയും റോമന്‍ ജനതയെ മുഴുവന്‍ മാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം പാപ്പ ഒറ്റയ്ക്ക് അപ്രതീക്ഷിതമായ സന്ദര്‍ശനമാണ് ഇവിടേയ്ക്ക നടത്തിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!