Thursday, December 26, 2024
spot_img
More

    പുതിയ കുര്‍ബാന ക്രമം ഒഴിവു നല്കിയത് നിശ്ചിത കാലത്തേക്ക് മാത്രം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

    കൊച്ചി: ചില രൂപതകള്‍ക്ക് പുതിയ കുര്‍ബാന ക്രമത്തില്‍ ഒഴിവു നല്കിയതു സ്ഥിരം സിനഡ് വിലയിരുത്തിയെന്നും വിശ്വാസികളുടെ ആ്ത്മീയ നന്മയെക്കരുതി നിശ്ചിതകാലത്തേക്കാണ് ഒഴിവ് അനുവദിച്ചിരിക്കുന്നതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

    അതിരൂപതകളുടെയോ വ്യക്തികളുടെയോ താല്പര്യങ്ങള്‍ക്കുവേണ്ടി പൊതു സഭാ നിയമങ്ങളെ തകിടം മറിക്കാനുള്ള ഉപകരണങ്ങളായി ആ ഒഴിവിനെ ഉപയോഗിക്കരുതെന്നും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കത്തില്‍ പറയുന്നു. സിനഡ് തീരുമാനം നടപ്പാക്കാത്ത രൂപതകള്‍ അവരുടെ നിലപാട് പുനപരിശോധിക്കണമെന്ന് സ്ഥിരം സിനഡിന്റെ തീരുമാനപ്രകാരം ആവശ്യപ്പെട്ട് അവിടങ്ങളിലെ ബിഷപ്പുമാര്‍ക്ക് എഴുതിയിട്ടുണ്ടെന്നും മാര്‍ ആലഞ്ചേരി കത്തില്‍ പറയുന്നു. പുതിയ കുര്‍ബാനക്രമം നടപ്പാക്കാനാവാത്ത രൂപതകളിലെ സ്ഥിതി വരും സിനഡ് വിലയിരുത്തും. പ്രശ്‌നപരിഹാരത്തിന് നടപടികളെടുക്കും.

    രണ്ടോ മൂന്നോ ഇടങ്ങളിലൊഴികെ എല്ലായിടത്തും ബിഷപ്പുമാരും വൈദികരും അല്‍മായരും മുഴുവന്‍ ഹൃദയത്തോടെ സഹകരിച്ചു. പുതിയ കുര്‍ബാന ക്രമം പ്രാവര്‍ത്തികമാക്കിയതില്‍ എല്ലാ ആര്‍ച്ചുബിഷപ്പുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മാര്‍ ആലഞ്ചേരി നന്ദി അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!