ഫ്രാന്‍സിസ് മാര്‍പാപ്പ 2022 ന് അപ്പുറം ഉണ്ടാവില്ലെന്നാണ് വത്തിക്കാനിലെ അടക്കം പറച്ചിലുകള്‍ എന്ന് ന്യൂസ്മാക്‌സ് റിപ്പോര്‍ട്ട്. പൊളിറ്റിക്കല്‍ കോളമിസ്റ്റും ന്യൂസ് മാക്‌സ് വൈറ്റ് ഹൗസ് കറന്‍സ്‌പോണ്ടന്റുമായ ജോണ്‍ ഗിസിയുടെ ഒരു ലേഖനത്തിലാണ് ഇത്തരം അവകാശവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
വത്തിക്കാനിലെ ഉന്നതാധികാരമുള്ള കര്‍ദിനാള്‍മാരില്‍ ഒരാളുടെ സെക്രട്ടറിയില്‍ നിന്ന് കിട്ടിയ വിശ്വസനീയമെന്ന രീതിയില്‍ ഈ വാര്‍ത്തയുടെ ഉറവിടം ലഭിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. വത്തിക്കാന്‍ ഒരു കോണ്‍ക്ലേവിന് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കത്തോലിക്ക ട്രാവലറായ മൗണ്ടന്‍ ബ്രുട്രോസ് ഈ വാര്‍ത്തയോട് പ്രതികരിച്ച് സോഷ്യല്‍മ ീഡിയില്‍ പങ്കുവച്ച കുറിപ്പ് ഇതിനകം വൈറലായിട്ടുമുണ്ട്.
2022 ന് അപ്പുറം ഫ്രാന്‍സിസ് മാര്‍പാപ്പ ഉണ്ടാവില്ലെന്ന് പറയുന്നത് അദ്ദേഹം അടുത്ത 13 മാസത്തിനുള്ളില്‍ കാലചരമം പ്രാപിക്കാനുളള സാധ്യതയായിട്ടാണ് ചിലര്‍ പറയുന്നത്. ഒരു ശ്വാസകോശം മാത്രമുള്ള വ്യക്തിയാണ്പാപ്പ. അടുത്തയിടെയാണ് അദ്ദേഹം സര്‍ജറിക്ക് വിധേയനായത്. താന്‍ മരിച്ചുകാണാന്‍ ചിലര്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ തന്നെ അടുത്തയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെയൊരു കാര്യം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.പാപ്പയെന്നല്ല ഏതൊരാളും എപ്പോള്‍ വേണമെങ്കിലും മരിക്കാനുളള സാധ്യതയുണ്ട്.ആര്‍ക്കും നാം എപ്പോള്‍ മരിക്കുമെന്ന് പ്രവചിക്കാനാവില്ല. മരണം ദൈവത്തിന്റെ കയ്യിലാണ്. അവിടുന്നില്‍ ശരണം വയ്ക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. മറ്റൊരാളുടെ മരണത്തെക്കുറിച്ച് കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ല. മറ്റൊരാളുടെ മരണത്തില്‍ സന്തോഷിക്കരുത് നിനക്കും മരണമുണ്ട് എന്നാണ് തിരുവചനം ഓര്‍മ്മിപ്പിക്കുന്നത്. നമുക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം.