Wednesday, February 5, 2025
spot_img
More

    നസ്രാണി സംഗമവും പുറത്തുനമസ്‌ക്കാരവും നടത്തി

    അരുവിത്തുറ: തോമാശ്ലീഹാ മൈലാപ്പൂരില്‍ രക്തം വിയര്‍ത്തതിന്റെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് സെന്‌റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നസ്രാണി സംഗമവും പുറത്തുനമസ്‌ക്കാരവും നടത്തി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. നസ്രാണികളുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗ്ഗംകളിയും അവതരിപ്പിച്ചു.

    പാലാ രുപത വികാരി ജനറല്‍ ഫാ. ജോസഫ് മലേപ്പറമ്പില്‍, അരുവിത്തുറ പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിയന്‍ പാലയ്ക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    ഇത് പ്രാര്‍ത്ഥനമാത്രമാണ് സന്ധ്യാപ്രാര്‍ത്ഥന. അതില്‍ കൂടുതലോ കുറവോ ഇല്ല. തെറ്റിദ്ധാരണജനിപ്പിക്കുന്ന വാര്‍ത്തകള്‍ പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതൊന്നും അടിസ്ഥാനമുളളതല്ല. ലോകം മുഴുവന്‍സമാധാനം ഉണ്ടാവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഇത്. ഫാ. അഗസ്റ്റ്യന്‍ പാലയ്ക്കാപ്പറമ്പില്‍ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!