കൊച്ചി: സീറോ മലബാര്‍ സഭയിലെ എല്ലാ ബിഷപ്പുമാരോടും സിനഡ് നിര്‍ദ്ദേശം അനുസരിച്ചുള്ള ഏകീകൃത രീതിയില്‍ കുര്‍ബാന അര്‍പ്പിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുളള എറണാകുളം- അങ്കമാലി അതിരൂപതയില്‍ എത്തുന്ന ബിഷപ്പുമാര്‍ക്ക് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് എല്ലാ പുരോഹിതന്മാരോടും നിര്‍ദ്ദേശിക്കണമെന്ന ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന് കത്തയച്ചതായും മാര്‍ ആലഞ്ചേരി അറിയിച്ചു.