Wednesday, December 3, 2025
spot_img
More

    നോമ്പുകാലത്ത് വൈദികര്‍ക്കുവേണ്ടിയുള്ള ധ്യാനം

    കുറുമശ്ശേരി: വൈദികരുടെയും സമർപ്പിതരുടെയും തുടർ പരിശീലനത്തിലും, ആത്മീയ ഉന്നമനത്തിനും നവീകരണത്തിനും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന സ്റ്റിഗ്മാറ്റിൻ വൈദികർ ദിവ്യകാരുണ്യ വചന അനുഭവ ധ്യാനം സംഘടിപ്പിക്കുന്നു. തിരുവചനങ്ങൾ, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, കാനൻ നിയമം, വിശുദ്ധരുടെ ജീവിത പ്രബോധനങ്ങൾ ഇവ ഉദ്ധരിച്ച് ധ്യാനിച്ച് വീണ്ടും നവ ചൈതന്യത്തോടെ ദൈവരാജ്യ ശുശ്രൂഷയിൽ വ്യാപൃതരാകാൻ 2022 മാർച്ച് 6 ഞായർ 5:00 pm മുതൽ മാർച്ച് 11 വെള്ളി രാവിലെ 9:00 am വരെയാണ് ധ്യാനം നടത്തുന്നത്.

    വിശ്വാസ പ്രതിസന്ധി, മൂല്യതകർച്ചകൾ, ഒറ്റപ്പെടലുകൾ, പ്രാർത്ഥന ജീവിതത്തിലെ വിരസത, ഒന്നിനും അർത്ഥം ഇല്ലായ്മ, കോവിഡ് മഹാമാരി തുടങ്ങിയ വലിയ പ്രശ്നങ്ങളുടെ നടുവിൽ കഴിയുമ്പോൾ; പാഷണ്ഡതകളും, മാധ്യമങ്ങളുടെ അമിത സ്വാധീനവും, ഇതര മത വിഭാഗങ്ങൾ ഉയർത്തുന്ന പ്രതിസന്ധികൾ, ദൈവത്തിനും ദൈവീകമായ എല്ലാറ്റിനുമുപരിയായി ജീവിത വ്യഗ്രതയും നമ്മെ അലട്ടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ പൗരോഹിത്യ ശുശ്രൂഷയ്ക്ക് അർത്ഥവും വ്യാപ്തിയും കണ്ടെത്താൻ സഹായകരമായ ധ്യാനമാണ് ഇത്.

    കൂടുതല്‍ വിവരങ്ങള്‍ക്ക്:

    91 9447811832 (Fr. Sajan),    
    +91 9495212540 (Fr. Jose),
    +91 9400871568 (Fr. Jobin),    
    +91 8078814568 (Fr. Nidhin).

    Divine Mercy Chapel of the Holy Wounds,Stigmatine FathersBertoni SeminaryKurumassery P. O.Ernakulam 683579

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!