കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ഇന്ന് ആഘോഷിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ രാവിലെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരിയും കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ആഘോഷപരിപാടികളില്ല.