Wednesday, December 3, 2025
spot_img
More

    ദേവാലയങ്ങളില്‍ വീണ്ടും ബലിയര്‍പ്പണം

    തിരുവനന്തപുരം: ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനകള്‍ക്കായി ദേവാലയങ്ങള്‍ വീണ്ടും തുറക്കുന്നു. രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ദേവാലയങ്ങളില്‍ വിശുദ്ധ ബലിക്കായി എത്തിച്ചേരുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍. കോവിഡ് നിരക്കില്‍ കുറവ് വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നത്.

    എങ്കിലും 20 പേര്‍ക്ക് മാത്രമാണ് ദേവാലയങ്ങളില്‍ പ്രവേശനം ന ല്കിയിരിക്കുന്നത്. ഇത് വിശ്വാസികളുടെ പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുമുണ്ട്. ഞായറാഴ്ചകളിലെ ബലിയര്‍പ്പണത്തിന് തടസ്സം വരുത്തരുതെന്ന് വിശ്വാസികളുടെ ഭാഗത്ത് നിന്ന് നിരന്തരമായ സമ്മര്‍ദ്ദം അധികാരികളുടെ മേല്‍ ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

    കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ട് കൂടുതല്‍ പേരെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!