Wednesday, December 3, 2025
spot_img
More

    മരണാസന്നര്‍ക്ക് വേണ്ടത് പാലിയേറ്റീവ് പരിചരണം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: മരണാസന്നര്‍ക്ക് വേണ്ടത് പാലിയേറ്റീവ് പരിചരണമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദയാവധമോ അസിസ്റ്റഡ് സ്യൂയിസൈഡോ അല്ല മരണാസന്നര്‍ക്ക് വേണ്ടത്. അവര്‍ക്ക് പാലിയേറ്റീവ് പരിചരണം നല്കുക. ഇത് ക്രൈസ്തവര്‍ക്കു മാത്രമല്ല ബാധകം എല്ലാവര്‍ക്കും അങ്ങനെയായിരിക്കണം. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുദര്‍ശന വേളയിലായിരുന്നു പാപ്പായുടെ ഈ വാക്കുകള്‍.

    മാറാരോഗങ്ങളാല്‍ വേദന അനുഭവിക്കുന്ന ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പാലിയേറ്റീവ് കെയര്‍ കാണിക്കുന്ന സേവനങ്ങള്‍ക്ക് പാപ്പ നന്ദി പറഞ്ഞു. മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവരെ നാം അനുധാവനം ചെയ്യണം. പക്ഷേ അതൊരിക്കലും ആത്മഹത്യ ചെയ്യാന്‍ സഹായം ചെയ്തുകൊണ്ടായിരിക്കരുത്.

    ജീവിതം എല്ലാവരുടെയും അവകാശമാണ് മരണമല്ല .പരിചരിക്കപ്പെടാനും ചികിത്സ നേടാനും എല്ലാവര്‍ക്കും മുന്‍ഗണനകളുണ്ട്. ദുര്‍ബലര്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും നാം മുന്‍ഗണന നല്കുകയും വേണം. ഓസ്‌ട്രേലിയ, ഓസ്ട്രിയ പോലെയുള്ള പാശ്ചാത്യരാജ്യങ്ങലില്‍ ദയാവധത്തിനും അസിസ്റ്റഡ് സ്യൂയിസൈഡിനും സ്വീകാര്യത വര്‍ദ്ധിച്ചുവരുന്നതില്‍ പാപ്പ ആശങ്കപ്രകടിപ്പിച്ചു.

    മരണാസന്നര്‍ വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ പരാമര്‍ശിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!