ഏകീകൃത കുര്‍ബാന നടപ്പിലാക്കാനായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് ഇന്ന് തുടക്കം

എറണാകുളം: സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത കുര്‍ബാന നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം -അങ്കമാലി അതിരൂപത വിശ്വാസസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നു. അതിരൂപതാ ആസ്ഥാനത്ത് രാവിലെ 11 മണിക്ക് നിരാഹാരത്തിന് ആരംഭംകുറിക്കും. മരണം വരെയായിരിക്കും തങ്ങളുടെ നിരാഹാരമെന്ന് പത്രസമ്മേളനത്തില്‍ സംരക്ഷണ സമിതി അംഗങ്ങള്‍ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ 400 ഓളം വൈദികരില്‍ മൂന്നുറോളം വൈദികരും ഏകീകൃതകുര്‍ബാന അര്‍പ്പണ രീതിക്ക് സന്നദ്ധരാണെന്നും എന്നാല്‍ അവര്‍ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ ആരോപിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates