ഇംഫാല്‍: മണിപ്പൂരിലെ ഡോട്ടേഴ്‌സ് ഓഫ് സെന്‌റ് ഫ്രാന്‍സിസ് ദ സാലസ് കോണ്‍വെന്റ് ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചു. സേനാപതി ജില്ലയിലെ ലായി ഗ്രാമത്തിലാണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. മൂന്നു കന്യാസ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും ജിവാപായം സംഭവിച്ചിട്ടില്ല. ഒറ്റപ്പെട്ട പ്രദേശത്താണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. തദ്ദേശവാസികളുടെ ഇടപെടല്‍ മൂലം സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ അഗ്നിബാധയില്‍ പെട്ടില്ല. വിദ്യാഭ്യാസവും കുടുംബപ്രേഷിതത്വവും കാരിസമായി സ്വീകരിച്ചിരിക്കുന്നവരാണ് ഈ കന്യാസ്ത്രീകള്‍.