യുക്രെയ്ന്‍-റഷ്യ വിമലഹൃദയസമര്‍പ്പണം; പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പങ്കെടുക്കുമോ?

വത്തിക്കാന്‍ സിറ്റി: മാര്‍ച്ച് 25 ന് യുക്രെയനെയും റഷ്യയെയും ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍ ആ ചടങ്ങില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പങ്കെടുക്കുമോ? പലരുടെയും ഉള്ളിലുള്ള സംശയമാണ് ഇത്. കാരണം ഈ സമര്‍പ്പണച്ചടങ്ങില്‍ തന്നോടൊപ്പം ലോകത്തിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.

പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ സമര്‍പ്പണചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം നേരിട്ടു പങ്കെടുക്കുകയില്ല. പകരം അദ്ദേഹം സ്വകാര്യമായിട്ടായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും പേഴ്‌സണല്‍ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണത്തില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates