Tuesday, November 4, 2025
spot_img
More

    വിമലഹൃദയ സമര്‍പ്പണം: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന നാളെ ലോകമെങ്ങുമുള്ള കത്തോലിക്കര്‍ തങ്ങളുടെ ഇടവകകളില്‍ ഒന്നിച്ചുകൂടണമെന്നും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

    എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും അവരുടെ ദേവാലയങ്ങളിലേക്ക് പ്രാര്‍ത്ഥനയുടെ ഈ നിമിഷങ്ങളില്‍ ഞാന്‍ ക്ഷണിച്ചുകൊള്ളുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ടവര്‍ ഒരേ മനസ്സോടെ തങ്ങളുടെ യാചനകള്‍ നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തിന് ഇത് സമര്‍പ്പിക്കട്ടെ. പാപ്പ പറഞ്ഞു.

    സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാദേശിക സമയം അഞ്ചു മണിക്കാണ് വിമലഹൃദയ സമര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍ നിന്നുള്ള ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!