കൊല്ലം: കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെതട്ടിലടക്കം എല്ലാ മേഖലകളിലും വ്യാപിപ്പിക്കണമെന്നും ജീവന്റെ സംരക്ഷണത്തിനായി സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും മാതൃകാപരവുമാണെന്നും മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന തല പ്രോലൈഫ് ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഭാരതരാജ്ഞി പളളി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മനുഷ്യന്‍ തന്നെ ജീവനെ ഹനിക്കുന്നത് നമ്മെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അഭിപ്രായപ്പെട്ടു.