‘മെത്രാന്‍ ചെയ്തതുകൊണ്ട് അത് വിശുദ്ധമാകില്ല’- ഫാ. നോബിള്‍ തോമസ് പാറയ്ക്കലിന്റെ കുറിപ്പ് വൈറലാകുന്നു

മെത്രാന്‍ ചെയ്തതുകൊണ്ട് അത് വിശുദ്ധമാകില്ലെന്നും ഒരു കത്തോലിക്കാ പുരോഹിതന്‍ എന്ന നിലയില്‍ ജീവിതത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ മെത്രാന്റെ തീരുമാനത്തിനെതിരെ വേദനയോടെ എഴുതുകയാണെന്നും അറിയിച്ചുകൊണ്ടുള്ള ഫാ.നോബിള്‍ തോമസ് പാറയക്കലിന്റെ കുറിപ്പ് വൈറലാകുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം കണക്കിലെടുത്ത് സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയില്‍ നിന്ന് മുമ്പ് അതിരൂപതയ്ക്ക് നല്കിയ ഒഴിവ് ഭേദഗതി വരുത്തിക്കൊണ്ട് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനോടുള്ള പ്രതികരണമായിട്ടാണ് അച്ചന്‍ ഈ കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

ഒരു കത്തോലിക്കാ പുരോഹിതന്‍ എന്ന നിലയില്‍ ജീവിതത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ മെത്രാന്റെ തീരുമാനത്തിനെതിരേ എഴുതുകയാണ് – വേദനയോടെ. 
ആന്റണി കരിയില്‍ പിതാവിന്റെ ഇന്നത്തെ കത്ത് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തിന്റെ നഗ്നമായ ലംഘനമാണ്. കത്തോലിക്കാസഭയുടെ പിതാവും തലവനുമായ പരിശുദ്ധ പിതാവ് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനും എറണാകുളം അങ്കമാലി അതിരൂപതയ്ക്കും എഴുതിയ കത്തിന്റെ ആറാമത്തെ ഖണ്ഡികയിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത് സീറോ മലബാര്‍ സിനഡിന്റെ തീരുമാനം നടപ്പിലാക്കാനാണ് – അതായത്, ഈ വര്‍ഷത്തെ ഈസ്റ്ററോടുകൂടെ സിനഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയിലുള്ള കുര്‍ബാനക്രമം നടപ്പിലാക്കുക എന്നുതന്നെ. എന്നാല്‍, ചില ഇടവകകള്‍ക്ക് ഇത് നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം എന്നും മാര്‍പാപ്പ പറയുന്നുണ്ട്. പ്രസ്തുത ഇടവകകള്‍ക്ക് മാത്രമായി, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അനുവാദത്തോടെ സമയം കൂട്ടിക്കൊടുക്കാമെന്നാണ് മാര്‍പാപ്പ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
അതായത് സിനഡ് തീരുമാനിച്ച സമയത്തിനപ്പുറത്തേക്ക് ഏതെങ്കിലും ഇടവകകള്‍ക്ക് സമയം കൂടുതല്‍ വേണമെങ്കില്‍ പ്രസ്തുത ഇടവകകള്‍ക്ക് മാത്രമായി മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അനുവാദത്തോടെ മാത്രമേ സമയം നീട്ടിക്കൊടുക്കാവൂ എന്നാണ് മാര്‍പാപ്പ കല്പിച്ചത്. 
ഈ കല്പന മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലറില്‍ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു. 
തികച്ചും സംശുദ്ധമായ അനുസരണക്കേട് – മെത്രാന്‍ ചെയ്തതുകൊണ്ട് അത് വിശുദ്ധമാകില്ല. Noble Thomas Parackal

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates