Tuesday, July 1, 2025
spot_img
More

    പരിപൂര്‍ണ്ണരായ ക്രൈസ്തവരെയല്ല കര്‍ത്താവ് പ്രതീക്ഷിക്കുന്നത്: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പരിപൂര്‍ണ്ണരായ ക്രൈസ്തവരെയല്ല കര്‍ത്താവ് പ്രതീക്ഷിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    സംശയാലുവായ തോമസിനോടുള്ള ക്രിസ്തുവിന്റെ കരുണാമയമായ വാക്കുകള്‍ അതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു. ക്രിസ്തു നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത് അവിടുത്തെ നാം അന്വേഷിക്കുകയും വിളിക്കുകയും ചെയ്യണമെന്നാണ്. എന്തിന്,തോമാശ്ലീഹായെ പോലെ നമ്മുടെ അവിശ്വാസത്തിലേക്കും ആവശ്യങ്ങളിലേക്കുംഅവിടുത്തെ വിളിക്കണമെന്നുമാണ്. ക്രിസ്തു ഉയിര്‍ത്തെണീറ്റതിന് ശേഷം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ് അവിടെയുണ്ടായിരുന്നില്ല. നമ്മുടെയെല്ലാം പ്രതിനിധിയാണ് തോമസ്. ക്രിസ്തു ഉയിര്‍ത്തെണീറ്റു എന്നത് എങ്ങനെ നമുക്ക് വിശ്വസിക്കാന്‍ കഴിയും? അവിടുത്തെ കാണാതെ അവിടുത്തെ സ്പര്‍ശിക്കാതെ നാമെങ്ങനെ അവിടുന്നില്‍ വിശ്വസിക്കും? നമ്മളെല്ലാവരും തോമസിനെപോലെയാണ്. അതേ സംശയങ്ങള്‍ നമ്മളിലുമുണ്ട്. പരിപൂര്‍ണ്ണരെന്ന് വിശ്വസിക്കുന്ന ചില ക്രൈസ്തവരെ കാണുന്നത് എന്നെ ഭയപ്പെടുത്തുന്നുണ്ട്.

    ദൈവം ഒരിക്കലും പരിപൂര്‍ണ്ണതയുള്ള ക്രൈസ്തവരെയല്ല തേടുന്നത്. വിശ്വാസത്തെയും ജീവിതത്തെയും സംബനധിച്ച് വെല്ലുവിളികള്‍ നേരിടുമ്പോള്‍ നാംഒരിക്കലും ഭയപ്പെടരുതെന്നാണ് സുവിശേഷം നമ്മോട് പറയുന്നത്. പ്രതിസന്ധികള്‍ ഒരിക്കലും പാപമല്ല. അത് വിശ്വാസജീവിതത്തിന്റെ ഭാഗമാണ്. നാം ഒരിക്കലും അവയെ ഭയപ്പെടരുത്. പ്രതിസന്ധികള്‍ നമുക്കെന്താണോ ആവശ്യമായിരിക്കുന്നത് അത് തിരിച്ചറിയാന്‍ നമ്മെസഹായിക്കും. പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!