Tuesday, November 4, 2025
spot_img
More

    ഇന്ത്യയില്‍ ക്രൈസ്തവപീഡനം വര്‍ദ്ധിക്കുന്നു, സത്വര ഇടപെടല്‍ അനിവാര്യം

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു. വ്യാജ ആരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുക,ശാരീരികാക്രമണം നടത്തുക എന്നിങ്ങനെ വിവിധ രീതിയിലാണ് ക്രൈസ്തവര്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ഫോറത്തിന്റെ കണക്കുപ്രകാരം ഈവര്‍ഷം 207 കേസുകളാണ്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞവര്‍ഷം ഇത് ആകെ 505 ആയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം 57 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    വളരെ ആശങ്കയുണര്‍ത്തുന്ന കണക്കുകളാണ് ഇവ. ക്രൈസ്തവരെ പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെയുള്ള സംഭവങ്ങളുമുണ്ട്. സുവിശേഷപ്രഘോഷകര്‍ക്ക് പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ പോലും വിളിച്ചുചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ഉടന്‍തന്നെ ഇവരെ അറസ്റ്റ് ചെയ്യും.

    ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്,ഛത്തീസ്ഘട്ട്, കര്‍ണ്ണാടക തുടങ്ങിയസംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ഏറ്റവും കൂടുതലായ ആക്രമണങ്ങള്‍ നടക്കുന്നത്.

    ഭരണകൂടം ഇതിനെതിരെ പുലര്‍ത്തുന്ന നിസ്സംഗത പേടിപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. അടിയന്തിരമായി ഇക്കാര്യത്തില്‍ ലോകം മുഴുവന്റെയും ശ്രദ്ധ പതിയേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!