വത്തിക്കാന്‍ സിറ്റി: കോര്‍പ്പസ് ക്രിസ്റ്റി ദിനത്തിലെ വിശുദ്ധ കുര്‍ബാനയിലും പ്രദക്ഷിണത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുകയില്ലെന്ന് വ്ത്തിക്കാന്റെ ഔദ്യോഗികമായ അറിയിപ്പ്. കാല്‍മുട്ടുവേദന കാരണമാണ് പാപ്പ വിശുദ്ധ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കെടുക്കാത്തത്. ആഫ്രിക്കന്‍ പര്യടനം റദ്ദാക്കിയതില്‍ ഖേദപ്രകടനം നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് 85 കാരനായ പാപ്പ ഇക്കാര്യം അറിയിച്ചത്.
സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള പ്രദക്ഷിണത്തിലും ഫ്രാന്‍സിസ്മാര്‍പാപ്പ 2013 മുതല്‍2017 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തിരുന്നു. 2018 ലും ്അപ്രകാരം തന്നെ ചെയ്തിരുന്നു.പക്ഷേ കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ പ്രദക്ഷിണം റദ്ദാക്കിയിരുന്നു.
പതിമൂന്നാം നൂറ്റാണ്ടുമുതല്‍ സഭയില്‍ ആചരിച്ചുവരുന്ന തിരുനാളാണ് കോര്‍പ്പസ് ക്രിസ്റ്റി.ത്രീത്വത്തിന്റെ ഞായര്‍കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് സാധാരണയായി ഈ തിരുനാള്‍ ആചരിക്കുന്നത്.