ഗുജറാത്തില്‍ കത്തോലിക്കാ കന്യാസ്ത്രീ വാഹനാപകടത്തില്‍ മരണമടഞ്ഞു

രാജ്‌ക്കോട്ട്: ഗൂജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ കത്തോലിക്കാ കന്യാസ്ത്രീ മരണമടഞ്ഞു. എഫ്‌സിസി സന്യാസിനി സിസ്റ്റര്‍ ഗ്രേസ് ജോസാണ് മരണമടഞ്ഞത്.45 വയസായിരുന്നു.

വൈകുന്നേരത്തെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. എതിര്‍വശത്തു നിന്ന് വന്ന ട്രക്ക് സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു. സിസ്റ്റര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. കോഴിക്കോട് കോടഞ്ചേരി നൂറനാട് കുടുംബാംഗമാണ്.

സിസ്റ്ററുടെ ഒരു സഹോദരന്‍ നാഗാലാന്റില്‍ ഫ്രാന്‍സിസ്‌ക്കന്‍ മിഷനറിയായി സേവനം ചെയ്യുന്നു. ശാ്ന്തിഭവന്‍ കോണ്‍വെന്റില്‍ സംസ്‌കാരം നടത്തി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates