അമേരിക്കയില്‍ ഇനി ഗര്‍ഭഛിദ്രം അവകാശമല്ല

വാഷിംങ്ടണ്‍ ഡിസി: റോ വേഴ്‌സസ് വേഡ് കേസിലെ വിധി അമേരിക്കന്‍ സുപ്രീം കോടതി ഇന്നലെ അസാധുവാക്കിയതോടെ അമേരിക്കയില്‍പുതിയൊരു ചരിത്രം പിറന്നു. ഗര്‍ഭച്ഛിദ്രം അനുവദിച്ചോ വിലക്കിക്കൊണ്ടോ നിയമം പാസാക്കാനുള്ള അനുമതി ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ലഭിക്കുകയും ഗര്‍ഭച്ഛിദ്രം വനിതകളുടെ ഭരണഘടനാപരമായ അവകാശമല്ലാതായി മാറിയിരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഈ വിധിയുടെ പ്രത്യേകത.

1973ലാണ് അമേരിക്കയിലെ വനിതകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് റോ വേഴ്‌സസ് വേഡ് നിലവില്‍ വന്നത്. ഈ അവകാശമാണ് പുതിയ നിയമത്തോടെ ഇല്ലാതായത്. ഇതോടെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ പകുതിയും ഗര്‍ഭച്ഛിദ്രം വിലക്കുന്ന നിയമങ്ങള്‍ നടപ്പാക്കും. 13 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത്തരമൊരു നിയമം നിര്‍മ്മിച്ചിരുന്നു.

നോര്‍മ മക്കോര്‍വി എന്ന 21 കാരി തന്റെ മൂന്നാമത്തെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ നിയമപരമായി നീക്കം നടത്തിയതില്‍ നിന്നാണ് ചരിത്രപ്രധാനമായ റോ വേഴ്‌സസ് വേഡ് കേസിന്റെ തുടക്കം. മക്കോര്‍വി പിന്നീട് മതവിശ്വാസിയായി മാറുകയും അബോര്‍ഷന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാപമായിരുന്നുവെന്ന് തിരിച്ചറിയുകയുംചെയ്തു എന്നതാണ് അനുബന്ധം.

എന്നാല്‍ ഇന്നും അനേകര്‍ അക്കാര്യംതിരിച്ചറിയാതെ പോകുകയും അബോര്‍ഷന്‍ നിയമപരമായ അവകാശമാക്കാന്‍ വേണ്ടി വാദിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ പരിതാപകരം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates