മനിലയിലെ ജസ്യൂട്ട് യൂണിവേഴ്‌സിറ്റി കാമ്പസില്‍ വെടിവയ്പ്; മൂന്നുമരണം

മനില: ജസ്യട്ട് യൂണിവേഴ്‌സിറ്റിയിലെ ബിരുദദാനചടങ്ങില്‍ നടന്ന വെടിവയ്പില്‍ മൂന്നു മരണം. മുന്‍ സിറ്റി മേയര്‍ റോസ് ഫുറിഗെ, മേയറുടെ അസിസ്റ്റന്റ് വിക്ടര്‍ കാപിസ്ട്രാനോ,യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരാണ് കൊല്ലപ്പെട്ടത്.

മകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മേയര്‍. നാലു മണിക്കായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് മുമ്പേ വെടിവയ്പ് നടന്നു. ഡോക്ടറായ ചാവോ തിയോ ആണ് വെടിവച്ചതെന്നാണ് അനുമാനം.

മേയറോടുള്ള വ്യക്തിപരമായ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇയാളെത്തിയതെന്ന് പോലീസ് പറയുന്നു. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് പോലീസ് പിടിച്ചെടുത്തു. വെടിവച്ചതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് കീഴടക്കുകയായിരുന്നു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് യൂണിവേഴ്‌സിറ്റി സെക്യുരിറ്റി കൊല്ലപ്പെട്ടത്. താങ്കളാണ് യഥാര്‍ത്ഥ ഹീറോയെന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ്താങ്കള്‍ ജീവത്യാഗം അനുഷ്ഠിച്ചതെന്നും സെക്യൂരിറ്റിയെ അനുസ്മരിച്ചുകൊണ്ട് ജ്‌സ്യൂട്ട് വൈദികന്‍ റോ അറ്റിലാനോ ഫേസ്ബുക്കില്‍ കുറിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates