Thursday, September 18, 2025
spot_img
More

    കാനഡയില്‍ നടന്നത് വംശഹത്യ:മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: കാനഡായില്‍ നടന്നത് സ്വദേശികള്‍ക്കെതിരായ വംശഹത്യയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡായിലെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സിസ്‌ററം സാംസ്‌കാരിക വംശഹത്യയുടെ ഒരു രൂപമാണെന്നും പാപ്പ പറഞ്ഞു. തദ്ദേശീയരായ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും നിര്‍ബന്ധപൂര്‍വ്വമാണ് അവിടെ നിന്ന് നീക്കം ചെയ്തത്.

    കാനഡാ യില്‍ നിന്ന് വത്തിക്കാനിലേക്കുളള യാത്രയ്ക്കിടയില്‍ വിമാനത്തില്‍വച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നുപാപ്പ. ആറു ദിവസമായിരുന്നു പാപ്പായുടെ കാനഡ സന്ദര്‍ശനം.

    കത്തോലിക്കാസഭയുടെ ഇടപെടല്‍ മൂലം കാനഡയിലെ തദ്ദേശീയ ജനത അനുഭവിച്ച പീഡനങ്ങളെയും അപമാനങ്ങളെയുമോര്‍ത്ത് തനിക്ക് ലജ്ജ തോന്നുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും പാപ്പ പറയുകയുണ്ടായി. തദ്ദേശീയ ജനതയോട് പാപ്പ മാപ്പ് ചോദിക്കുകയും

    ചെയ്തു. പശ്ചാത്താപതീര്‍ത്ഥയാത്ര എന്നാണ് പാപ്പ കാനഡ യാത്രയെ വിശേഷിപ്പിച്ചിരുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!