വത്തിക്കാന്‍ സിറ്റി: നന്മ നിറഞ്ഞ മറിയമേ ഓരോ തവണയും ചൊല്ലുമ്പോള്‍മറിയം ഈശോയെ നമ്മിലേക്ക് കൊണ്ടുവരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.സ്വര്‍ഗ്ഗാരോപണതിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മറിയത്തിന്റെ സ്‌തോത്രഗീതത്തെ പ്രത്യാശയുടെ ഗീതമെന്ന് വിളിക്കാമെന്ന് പാപ്പ പറഞ്ഞു. മറിയത്തിന്റെ സ്്‌തോത്രഗീതം ആ സമയത്തെ വാര്‍ത്തയെക്കാള്‍ വളരെ പ്രധാനപ്പെട്ട എന്തോ ഒന്ന് പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പാപ്പ നിരീക്ഷിച്ചു. അന്നുവരെയുണ്ടായിരുന്ന മൂല്യങ്ങളുടെ മേല്‍സമൂലമായ ഒരു മാറ്റമാണ് മറിയം കൊണ്ടുവന്നത് യഥാര്‍ത്ഥ അധികാരം എന്നത് സേവനമാണെന്നും ഭരിക്കുക എന്നതിനര്‍ത്ഥം സ്‌നേഹിക്കുക എന്നാണെന്നും ഇതാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്നും മറിയം നമുക്ക് കാണിച്ചുതരുകയായിരുന്നു.
നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വര്‍ഗ്ഗമാണോ.. ഭൗമികമായവയെ മാത്രമാണോ ഞാന്‍ തേടുന്നത്. ലോകകാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ നിരാശയില്‍ അകപ്പെട്ടു പോകുന്നുണ്ടോ അതോ കന്യകാമറിയത്തെപോലെഎളിമയില്‍ ദൈവം വന്‍കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് കാണാന്‍ കഴിയുന്നുണ്ടോ.. ഇക്കാര്യം നാം നമ്മോട് തന്നെ ചോദിക്കണം.
സ്വര്‍ഗ്ഗം കൈയെത്തും ദൂരത്താണ് എന്ന് മറിയം നമുക്ക് കാണിച്ചുതന്നുവെന്നും മറിയമാണ് പൂര്‍ണ്ണമായും ശരീരത്തോടും ആത്മാവോടും കൂടെ സ്വര്‍ഗ്ഗത്തിന്റെ വിജയം കരസ്ഥമാക്കിയ ആദ്യവ്യക്തിയെന്നും പാപ്പ പറഞ്ഞു.