പോളണ്ട്;മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

വാഴ്‌സോ: നാഷനല്‍ മാര്‍ച്ച്‌ഫോര്‍ ലൈഫ് ആന്റ് ഫാമിലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഐ പ്രോമീസ് യൂ എ്ന്നതായിരുന്നു ഇത്തവണത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുദ്രാവാക്യം.

പോളണ്ടിലെ 150 നഗരങ്ങളില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി നടന്നു. പോളണ്ട് പ്രസിഡന്റ് ആന്ദ്രെ ഡുഡാ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ റാലിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു.ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മേ ചില്‍ഡ്രന്‍ ലൈവ്,ഐ ചൂസ് ലൈഫ് തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ പിടിച്ചായിരുന്നു ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. ചുവപ്പും വെള്ളയും പതാകകളും അവര്‍ കയ്യിലേന്തിയിരുന്നു.

വിവാഹിതരും മാതാപിതാക്കളും വിവിധ സംഘടനകളിലെപ്രതിനിധികളും വൈദികരും വൃദ്ധരും റാലിയില്‍ പങ്കെടുത്തു.

പതിനേഴാമത്തെ മാര്‍ച്ച് ഫോര്‍ ലൈഫാണ് കഴിഞ്ഞ ദിവസം നടന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates