വത്തിക്കാന്‍ സിറ്റി: കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഒമ്പതു കത്തോലിക്കര്‍ക്കുവേണ്ടി സഹായാഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അവരെയെല്ലാവരെയും വിട്ടയ്ക്കണമെന്നും കാമറൂണിലെ മെത്രാന്മാരോട് ചേര്‍ന്ന് അവരുടെ മോചനത്തിന് വേണ്ടി താന്‍ അഭ്യര്‍ത്ഥിക്കുന്നതായും പാപ്പ പറഞ്ഞു.
വൈദികരും കന്യാസ്ത്രീകളും അല്മായരും ഉള്‍പ്പടെയുള്ള ഒമ്പതുപേരെയാണ് അക്രമികള്‍ സെപ്തംബര്‍ 16 ന് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. അഞ്ചു വൈദികര്‍, കന്യാസ്ത്രീ, പാചകക്കാരന്‍, കാറ്റക്കിസ്റ്റ്, കോണ്‍വെന്റില്‍ താമസിക്കുന്ന പതിനഞ്ചുകാരി എന്നിവരെയാണ് ദേവാലയം അഗ്നിക്കിരയാക്കി അ്്ക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ദേവാലയം അഗ്നിക്കിരയായെങ്കിലും കൂദാശ ചെയ്ത തിരുവോസ്തിയും സക്രാരിയും കേടുപാടുകള്‍ കൂടാതെ സംഭവത്തിന് ശേഷം കണ്ടെത്തിയിരുന്നു.
2017 മുതല്‍ കാമറൂണില്‍ സ്ഥിതിഗതികള്‍ ഏറ്റവും വഷളായിക്കൊണ്ടിരിക്കുകയാണ്. കത്തോലിക്കാസഭയും വിശ്വാസികളും ഇതില്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്നു