വത്തിക്കാന്‍ സിറ്റി: സിനോഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് 2024 വരെ നീട്ടിയതായി ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ബിഷപ്‌സ് സിനഡ് രണ്ടു സെഷനുകളായി 2023 ഒക്ടോബറിലും 2024 ഒക്ടോബറിലുമായി നടത്താനാണ് തീരുമാനമെന്ന് പാപ്പ വ്യക്തമാക്കി.
സിനഡല്‍ പ്രക്രിയ പരിപൂര്‍ണ്ണതയിലാണ് അവസാനിക്കേണ്ടതെന്നും അതിന് തിടുക്കം ആവശ്യമില്ലെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തിന്റെ സന്തോഷം സഹോദരീസഹോദരന്മാരെന്ന നിലയില്‍ പ്രഘോഷിക്കാന്‍ എല്ലാവരെയും ഇത് സഹായിക്കുമെന്നും പാപ്പ പറഞ്ഞു.
സിനോഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന് മാര്‍പാപ്പ തുടക്കം കുറിച്ചത് 2021 ഒക്ടോബറിലാണ്. ഇതു സംബന്ധിച്ച ഫീഡ്ബായ്ക്കുകള്‍ സമര്‍പ്പിക്കാന്‍ ലോകമെങ്ങുമുള്ള പ്രാദേശികരൂപതകളോട് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.