വത്തിക്കാന്‍ സിറ്റി: അടുത്ത മാസം 19 ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റൈ അടുത്തബന്ധുവിനെ സന്ദര്‍ശിക്കാനായി നോര്‍ത്തേണ്‍ ഇറ്റലിയിലേക്ക് പോകും. കസിന്റെ 90 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് പാപ്പ പോകുന്നത് ടൂറിന് വെളിയില്‍ അസ്റ്റി യെന്ന നഗരത്തിലാണ് ബന്ധു. ക്രിസ്തുരാജത്വതിരുനാള്‍ ദിവസമായ നവംബര്‍ 20 ന് അസ്റ്റി കത്തീഡ്രലില്‍ മാര്‍പാപ്പ പൊതുവായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ബ്യൂണെസ് അയേഴ്‌സില്‍ നിന്ന് കുടിയേറിയവരാണ് പാപ്പായുടെ ബന്ധുക്കള്‍. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അസ്റ്റിയിലും ടൂറിനിലുമുള്ള ബന്ധുക്കളുമായി പാപ്പ ബന്ധം പുലര്‍ത്തിയിരുന്നു. 2015 ല്‍ ടൂറിന്‍ സന്ദര്‍ശനവേളയില്‍ തന്റെ ബന്ധുക്കളും കുടുംബാംഗങ്ങളുമൊത്ത് പാപ്പ ലഞ്ച് കഴിക്കുകയും ചെയ്തിരുന്നു.