യോണ്ടേ: ഒടുവില്‍ ഒരു സന്തോഷവാര്‍ത്ത. നൈജീരിയായിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം അഗ്നി്ക്കിരയാക്കി വൈദികരും സന്യസ്തരും ഉള്‍പ്പടെ തട്ടിക്കൊണ്ടുപോയ ഒമ്പതുപേരും മോചിതരായി.
കഴിഞ്ഞ ദിവസം തങ്ങളുടെ മോചനം എത്രയും വേഗം സാധ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബന്ദികളുടെ വീഡിയോ പുറത്തുവന്നിരുന്നു, മോചനദ്രവ്യം നല്കാതെയാണ് മോചനം സാധ്യമായിരിക്കുന്നത് എന്നാണ് വിവരം. മോചനദ്രവ്യം നല്കി ബന്ദികളെ മോചിപ്പിക്കുകയില്ലെന്നായിരുന്നു രൂപതാധ്യക്ഷന്റെ നിലപാട്.
സെപ്തംബര്‍ 16 നാണ് അക്രമികള്‍ വൈദികരെയും മറ്റുള്ളവരെയും തട്ടിക്കൊണ്ടുപോയത്. ഇവരില്‍ അഞ്ചു പേര്‍ വൈദികരാണ്. ഒരു കന്യാസ്ത്രീയും മറ്റുള്ളവര് അല്മായരുമാണ്.
ബന്ദികളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ബിഷപ് അലോഷ്യസ് നന്ദിയറിയിച്ചു.