മെക്‌സിക്കോസിറ്റി: മതസ്വാതന്ത്ര്യത്തിന് നേരെ വെല്ലുവിളികള്‍ ഉയരുന്ന മെക്‌സിക്കോയില്‍ ഇത്തവണ തിരുപ്പിറവി ദൃശ്യങ്ങളുടെപൊതുപ്രദര്‍ശനത്തിന് വിലക്ക് നേരിടേണ്ടിവന്നേക്കാമെന്ന് ആശങ്ക.നാഷനല്‍ ഫ്രണ്ട് ഓഫ് ദ ഫാമിലിയാണ് ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത് ക്രൈസ്തവര്‍ മുന്‍കൂട്ടി സമര്‍പ്പിച്ച പരാതി നവംബര്‍ 9 ന് കോടതി പഠനത്തിനെടുക്കും
.മെക്‌സിക്കോയിലെ വിവിധ പ്രദേശങ്ങളില്‍ അബോര്‍ഷന്‍ നിയമാനുസൃതമായി മാറ്റിയിരിക്കുകയാണ് ഇപ്പോഴിതാ യേശുക്രിസ്തുവിനെ പിറക്കാനും സമ്മതിക്കാത്ത അവസ്ഥയാണ്. ക്രൈസ്തവര്‍ പറയുന്നു.
നിലവില്‍ ക്രൈസ്തവവിശ്വാസം മാത്രമല്ല മെക്‌സിക്കോയില്‍ അടിച്ചമര്‍ത്ത്‌പ്പെടുന്നത്. ഏതുതരത്തിലുള്ള മതവിശ്വാസവും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1917 ല്‍ മെക്‌സിക്കോയില്‍ നടന്ന ക്രിസ്‌റ്റെറോ യുദ്ധം തന്നെ മതസ്വാതന്ത്ര്യം പുന:സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു.