മനാമ: വധശിക്ഷ അവസാനിപ്പിക്കണമെന്നും ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും നല്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.ഓരോരുത്തര്‍ക്കും അവനവരുടെ മതവിശ്വാസം പാലിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാവര്‍ക്കും മതവിശ്വാസത്തിന്റെ പേരില്‍ തുല്യാവകാശവും തുല്യസാധ്യതകളുമാണ് ഉള്ളത്. യാതൊരു തരത്തിലുളള വിവേചനവും ഇക്കാര്യത്തില്‍ പാടില്ല. ഇവയെല്ലാം സംഭവിക്കുന്നത് ജീവിക്കാനുള്ള അവകാശത്തോടുകൂടിയാണ്. സ്വകാര്യ താല്പര്യങ്ങളും യുദ്ധവും മുന്നിട്ടുനില്ക്കുന്ന ലോകത്തില്‍ മതനേതാക്കള്‍ ഉത്തമമാതൃക കാണിക്കണമെന്നും പാപ്പ പറഞ്ഞു.
യുദ്ധം മനുഷ്യന് ഏറ്റവും മോശമാണ് സമ്മാനിക്കുന്നത്. സ്വാര്‍ത്ഥത, അക്രമം, സത്യസന്ധതയില്ലായ്മ… ആയുധങ്ങളുടെ യുക്തിയെ തള്ളിക്കളയണം. പാപ്പ ആവശ്യപ്പെട്ടു.
നവംബര്‍ മൂന്നിന് ആരംഭിച്ച പാപ്പായുടെ ബഹ്‌റൈന്‍ പര്യടനം നാളെ സമാപിക്കും. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. 70 ശതമാനം മുസ്ലീമുകളുളള രാജ്യത്ത് 161,000 കത്തോലിക്കരാണ് ഉള്ളത്. ഫിലിപ്പൈന്‍സ്,ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍.രണ്ട് കത്തോലിക്കാ ദേവാലയങ്ങളും 20 പുരോഹിതരും ഇവിടെ സേവനം ചെയ്യുന്നു.