ആഗോള കത്തോലിക്കാസഭയുടെ തലവനും നേതാവുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു മാസത്തെ ശമ്പളം എത്രയായിരിക്കും? എപ്പോഴെങ്കിലും അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് വികാരിയച്ചന്മാര്‍ക്ക് മറ്റും ശമ്പളം ഉണ്ട് എന്ന് നമുക്കറിയാവുന്ന സ്ഥിതിക്ക്?
2001 ലാണ് ഇത് സംബന്ധിച്ച് വലിയൊരു അപഖ്യാതി പൊട്ടിപ്പുറപ്പെട്ടത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ശമ്പളം ഇനത്തില്‍ വന്‍തുക കൈപ്പറ്റുന്നുണ്ടെന്നായിരുന്നു ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അന്നത്തെ വത്തിക്കാന്‍ വക്താവ് ഇക്കാര്യത്തില്‍ വ്യക്തത അറിയിച്ചുകൊണ്ട് രംഗത്ത് വരികയുണ്ടായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരിക്കലും ശമ്പളം കൈപറ്റിയിട്ടില്ല എന്നായിരുന്നു അത്.
ഇനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യം. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച ഈശോസഭാംഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ടുതന്നെ അദ്ദേഹം ഒരിക്കലും ശമ്പളം കൈപറ്റിയിട്ടില്ല.
എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ യാത്രാചെലവുകളും മറ്റ് ചെലവുകളും വത്തിക്കാനാണ് വഹിക്കുന്നത്. ഭൗതികമായ ഒരാവശ്യവും ആകുലതകള്‍ ഒന്നും ഇല്ലാതെ നിവര്‍ത്തിക്കപ്പെടുമ്പോഴും ശമ്പളം എന്ന പേരില്‍ പാപ്പ ഒരു തുകയും സ്വീകരിക്കുന്നില്ല.പക്ഷേ ചാരിറ്റി ഇനത്തില്‍ കിട്ടുന്ന തുക അദ്ദേഹം ആവശ്യം കണ്ടറിഞ്ഞ് വിനിയോഗിക്കുകയും മറ്റുള്ളവര്‍ക്ക് നല്കുകയും ചെയ്യാറുമുണ്ട്.