വത്തിക്കാന്‍ സിറ്റി: വനനശീകരണം നരവംശഹത്യയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ ദിനപത്രമായ ലാ സ്താമ്പയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ആമസോണ്‍ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പാപ്പ സംസാരിച്ചത്.
സൃഷ്ടിയെ മലിനമാക്കാതിരിക്കുക. സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന പ്രവണതയ്ത്തും അഴിമതിയുടെ വഴികള്‍ക്കും അറുതിവരുത്തുന്ന നയങ്ങള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും നടപടികള്‍ അതിന് വേണ്ടി സ്വീകരിക്കേണ്ടതുണ്ട്. പാപ്പ ഓര്‍മ്മിപ്പിച്ചു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുന്നു. ജൈവവൈവിധ്യം ഇല്ലാതാക്കുകയും മാരകങ്ങളായ പുതിയ രോഗങ്ങള്‍ ഉത്ഭവിക്കുകയും ചെയ്യുന്ന അപകടങ്ങളെക്കുറിച്ചും പാപ്പ ആശങ്ക പ്രകടിപ്പിച്ചു.
വത്തിക്കാനില്‍ ഈ വര്‍ഷം ഒക്ടോബര്‍ ആറു മുതല്‍ 27 വരെ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ അസാധാരണ സമ്മേളനം ആമസോണ്‍ പ്രദേശങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും.