ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടാം തവണയും ഫാത്തിമായില്‍, ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് രണ്ടു ലക്ഷം പേര്‍

ഫാത്തിമ: ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമാ രണ്ടാം തവണയും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. രണ്ടു ലക്ഷംപേരാണ് പാപ്പയെ സ്വാഗതം ചെയ്തത്. ലോക യുവജനസംഗമത്തില്‍പങ്കെടുക്കാനെത്തിയതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ നിന്ന് 100കിലോമീറ്ററോളം സഞ്ചരിച്ചാണ് പാപ്പ ഫാത്തിമായിലെത്തിയത്.

മരിയന്‍ ദര്‍ശനത്തെതുടര്‍ന്ന് ലോകപ്രശസ്തമാണ് ഫാത്തിമ. ഇവിടെവച്ച് മാര്‍പാപ്പ നടത്തിയ ജപമാല പ്രാര്‍ത്ഥനയില്‍ തടവുകാരും രോഗികളും അംഗവിഹീനരുമുണ്ടായിരുന്നു, പലരും കണ്ണീരോടെയാണ് ജപമാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. 2017 ലാണ് ഇതിന് മുമ്പ് മാര്‍പാപ്പ ഫാത്തിമായിലെത്തിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates