Thursday, December 26, 2024
spot_img
More

    ആരും ഒറ്റയ്ക്കല്ല, സ്വര്‍ഗ്ഗത്തില്‍ നിന്ന് നോക്കുന്ന ഒരമ്മയുണ്ട് നമുക്ക്


    വത്തിക്കാന്‍ സിറ്റി: സഹനങ്ങളുടെ നിമിഷങ്ങളില്‍ ആരും ഒറ്റയ്ക്കല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു വര്‍ഷം മുമ്പ് പാലം തകര്‍ന്നു പ്രിയപ്പെട്ടവര്‍ മരണമടഞ്ഞ ഇറ്റാലിയന്‍ കമ്മ്യൂണിറ്റിക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

    അറിയുക, നിങ്ങളാരും ഒറ്റയ്ക്കല്ല. ക്രിസ്തു സഹനത്തിലൂടെയാണ് തന്റെ മരണത്തിലേക്ക് കടന്നുപോയത്. അവിടുന്ന് നമ്മുടെ സഹനങ്ങള്‍ ഏറ്റെടുത്തു. അപമാനിതനാകുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. മൂന്നാണികളാല്‍ കുരിശില്‍ തറയ്ക്കപ്പെട്ടു. ക്രൂരമായി കൊല്ലപ്പെട്ടു.

    സഹനത്തിന്റെനിമിഷങ്ങളില്‍ നമ്മള്‍ ക്രിസ്തുവിന്റെ അടുത്താണ്. സങ്കടങ്ങളുടെയും വിലാപങ്ങളുടെയും നിമിഷങ്ങളില്‍ നമ്മള്‍ ക്രിസ്തുവിലേക്ക് നോക്കണം. നമ്മള്‍ അവിടുത്തോട് ചോദ്യങ്ങള്‍ ചോദിക്കണം. നമ്മുടെ വേദനയും ദേഷ്യവും എല്ലാം.. നിങ്ങള്‍ ഒരുകാര്യം അറിയണം, നിങ്ങള്‍ ഒറ്റയ്ക്കല്ല, നിങ്ങളൊരിക്കലും ഒറ്റയ്ക്കാവുകയുമില്ല. ദൈവം നിങ്ങളുടെ പിതാവാണ് എന്ന് മനസ്സിലാക്കുക. അവിടുന്ന് നമ്മുടെ കരച്ചിലുകള്‍ക്ക് മറുപടി നല്കും.

    കുരിശില്‍ ക്രിസ്തു തനിച്ചായിരുന്നില്ല, അവിടുത്ത കുരിശിന്റെ ചുവട്ടില്‍ മറിയമുണ്ടായിരുന്നു. മകന്റെ വേദനയും സഹനവും ഏറ്റെടുത്തുകൊണ്ട്. അതെ, നമ്മള്‍ ഒറ്റയ്ക്കല്ല, സ്വര്‍ഗ്ഗത്തില്‍ നിന്ന് നമ്മെ നോക്കുന്ന ഒരു അമ്മയുണ്ട് നമുക്ക് ആ അമ്മയോട് നമുക്ക് ഇങ്ങനെ പറയാം; അമ്മേ ഞങ്ങള്‍ ഭയപ്പെടുകയും ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന നിമിഷങ്ങളില്‍ ഞങ്ങളെ ആശ്വസിപ്പിക്കണമേ, ഞങ്ങളുടെ അടുത്തുണ്ടായിരിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!