Friday, November 22, 2024
spot_img
More

    കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ അഞ്ചു മെത്രാന്മാര്‍ അടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു

    കൊച്ചി: വിശുദ്ധ കുർബാന അർപ്പണ വിഷയത്തിലെ തർക്കങ്ങള് അവസാനമില്ലാതെ തുടരുന്പോള് അവസാനശ്രമമെന്നോണം പുതിയകമ്മറ്റി രൂപീകരിച്ച് ചര്ർച്ചയ്ക്ക് തയ്യാറായിക്കൊണ്ട്സീറോ മലബാര് സഭാ സിനഡ്. സംഭാഷണം സുഗമമാക്കാൻ മാർ ബോസ്കോ പുത്തൂർ കൺവീനറായിട്ടുളള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി, മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ സിഎംഐ, മാർ എഫ്രേം നരികുളം, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

    പൊന്തിഫിക്കൽ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർക്ക് കത്തോലിക്കാ കൂട്ടായ്മയിൽ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്ന് സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ മെത്രാന്മാരും ചേർന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!