വത്തിക്കാന്‍ സിറ്റി: സഭാ സേവനങ്ങള്‍ക്കുള്ള വിലവിവരപ്പട്ടിക ചില ഇടവകഓഫീസുകളില്‍ എഴുതിയിട്ടിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്നും അത് ഒരുസൂപ്പര്‍മാര്‍ക്കറ്റിലെ വിലവിവരപ്പട്ടികപോലെയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.സഭാ നേതൃത്വം തങ്ങളുടെ ദൈവജനത്തോട് മോശമായി പെരുമാറുമ്പോള്‍ അവര്‍ പരുഷഭാവത്തോടെയും ഏകാധിപത്യമനോഭാവത്തോടെയും സഭയുടെ മുഖം വികൃതമാക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ അഭിപ്രായപ്പെട്ടു. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
ദൈവത്താല്‍ ഒരുമിച്ചു കൂട്ടപ്പെട്ടതും വിളിക്കപ്പെട്ടതുമായ സമൂഹമായാണ് സഭയെ താന്‍ കാണുന്നതെന്നും പാപ്പ പറഞ്ഞു.
സഭയെന്നാല്‍ വിശുദ്ധരുടെയും പാപികളുടെയും കൂട്ടായ്മയാണ്. ദൈവജനമായ ഇസ്രായേലിന്റെ മാതൃകയാണ് ക്രിസ്തു സഭയ്ക്കായി എടുത്തിരിക്കുന്നത്. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും എന്ന തത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമാണ്അത്. ലാളിത്യവും എളിമയുമുള്ള ആളുകളുള്ള സഭയെക്കുറിച്ചാണ് താന്‍ ചി്ന്തിക്കുന്നതെന്നും പാപ്പ പറഞ്ഞു.
ദൈവജനത്തെ ചില ആശയങ്ങളിലേക്ക് ഒതുക്കാതെ വിശുദ്ധരും വിശ്വസ്തരും പാപികളുമായ ആളുകള്‍ ചേരുന്ന ദൈവജനം എന്നാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി.