Thursday, December 5, 2024
spot_img
More

    ദിവ്യകാരുണ്യ ആരാധന നടത്തൂ, അനുഗ്രഹം പ്രാപിക്കൂ

    ദിവ്യകാരുണ്യത്തിന് മുമ്പില്‍ ആരാധന നടത്താത്തവരായി നമ്മളില്‍ ആരും തന്നെയുണ്ടാവില്ല. ദിവ്യകാരുണ്യാരാധന പ്രാര്‍ത്ഥനകളില്‍ വച്ച് ഏറ്റവും മനോഹരവും ശക്തിയുള്ളതുമായ പ്രാര്‍ത്ഥനയാണ്. പ്രാര്‍തഥനയുടെ വിവിധ വിഭാഗങ്ങളില്‍ ദിവ്യകാരുണ്യാരാധനയ്ക്ക് പ്രമുഖസ്ഥാനവുമുണ്ട്. ദിവ്യകാരുണ്യാരാധനയ്ക്ക് മുമ്പില്‍ മുട്ടുകുത്തുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ട സത്യം ദൈവം എല്ലാറ്റിന്റെയും സ്രഷ്ടാവും നമ്മള്‍വെറും സൃഷ്ടികളുമാണ് എന്ന സത്യമാണ്.

    ചിലപ്പോഴെങ്കിലും ദൈവത്തെ വെല്ലുവിളിക്കുന്നവരും ദൈവത്തെ വിസ്മരിച്ചുകളയുന്നവരുമാണ് നമ്മള്‍. നമ്മുടെ ഈ അഹന്തയെ നാം കുഴിച്ചുമൂടുക. എന്നിട്ട് ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും നിസ്സാരനാണെന്ന മട്ടോടെ മുട്ടുകുത്തുക.

    അവിടുത്തോട് പ്രാര്‍ത്ഥിക്കുക, യാചിക്കുക. നിയോഗങ്ങള്‍ സമര്‍പ്പിക്കുക. അതുവഴി തീര്‍ച്ചയായും നാം അനുഗ്രഹിക്കപ്പെടുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!