ദൈവമാതാവിന്റെ എല്ലാ ഐക്കണുകളിലും ഏറ്റവും പ്രശസ്തവും മനോഹരവുമായ ഒന്ന് വഌഡിമിറിലെ കന്യക എന്നറിയപ്പെടുന്ന വഌഡിമിറിലെ മാതാവിന്റെ ഐക്കണാണ്. ഐക്കണ്‍ ചിത്രകാരന്റെ പേര് അജ്ഞാതമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് ഇത് വരച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1131ല്‍ കിയെവില്‍ നിന്ന് 1155ല്‍ വഌഡിമിര്‍ നഗരത്തിലേക്ക് കൊണ്ടുവരുകയായിരുന്നു.. പാരമ്പര്യമനുസരിച്ച്, ഐക്കണ്‍ കിയെവിലേക്ക് കൊണ്ടുപോകുന്ന വണ്ടി വലിക്കുന്ന കുതിരകള്‍ വഌഡിമിറില്‍ നിര്‍ത്തി ആ സ്ഥലത്ത് നിന്ന് അനങ്ങാന്‍ വിസമ്മതിച്ചു. മാതാവിനോടുള്ള ബഹുമാനാര്‍ത്ഥം,അമ്മയുടെ ചിത്രം സ്ഥാപിക്കുന്നതിനായി അസംപ്ഷന്‍ കത്തീഡ്രല്‍ അവിടെ നിര്‍മ്മിക്കുകയായിരുന്നു. മോസ്‌ക്കോ തലസ്ഥാനമായപ്പോള്‍ അവിടേക്ക് ചിത്രം മാറ്റിസ്ഥാപിച്ചു. ടാമര്‍ലൈന് ഒരിക്കല്‍ സ്വപ്‌നത്തില്‍ സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെടുകയും റഷ്യ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെട്ടെന്ന് ഭയപ്പെടുത്തി ഓടിക്കാവുന്ന ഒരു മനുഷ്യനായിരുന്നില്ല അദ്ദേഹം. അതുകൊണ്ട്താന്‍ കണ്ട സ്വപ്‌നത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ തന്റെ ഉപദേശകസംഘത്തെ സമീപിച്ചു. അപ്പോഴാണ് സ്വപ്‌നത്തില്‍ കണ്ടത് മാതാവാണെന്ന് തിരിച്ചറിയുകയും അതനുസരിച്ച് മോസ്‌ക്കോ വിട്ടുപോവുകയും ചെയ്തത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് ഈ ചിത്രം യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോയി, രണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മ്മന്‍ അധിനിവേശ സമയത്ത് കമ്മ്യൂണിസ്റ്റ് ജോസഫ് സ്റ്റാലിന്‍ ഐക്കണ്‍ ഒരു വിമാനത്തില്‍ കൊണ്ടുപോയി മോസ്‌കോയ്ക്ക് ചുറ്റും പറത്തിയതായി പറയുന്ന ചിലരുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ജര്‍മ്മന്‍ സൈന്യം പിന്‍വാങ്ങി.
വിപ്ലവം വരെ, എല്ലാ സാര്‍മാരെയും കിരീടധാരണം ചെയ്യുകയും ഗോത്രപിതാക്കന്മാരെ ഈ ചിത്രത്തിന്റെ സാന്നിധ്യത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ഇത് പലതവണ പകര്‍പ്പുകളിലും പുസ്തക ചിത്രീകരണങ്ങളിലും പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഈ ഐക്കണ്‍ ഇപ്പോള്‍ മോസ്‌കോയിലെ ട്രെത്യാക്കോവ് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. റഷ്യന്‍ കലണ്ടര്‍ അനുസരിച്ച് മെയ് 21 ന് വ്‌ലാഡിമിര്‍ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നു.