വിശുദ്ധ മോണിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ചൊവ്വാഴ്ച സെൻ്റ് അഗസ്റ്റിൻ ബസിലിക്കയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.
റോമിലെ ചരിത്ര പ്രസിദ്ധമായ പിയാസ നവോനയ്ക്ക് സമീപമുള്ള ബസിലിക്ക സന്ദർശനവേളയിൽ, വിശുദ്ധ മോണിക്കയുടെ തിരുനാള് ദിനമായ ഓഗസ്റ്റ് 27-ന് അവളുടെ ശവകുടീരം അടങ്ങുന്ന സൈഡ് ചാപ്പലിൽ മാർപ്പാപ്പ പ്രാർത്ഥിച്ചു.
വിശുദ്ധ മോണിക്കയെ തൻ്റെ പുത്രനായ വിശുദ്ധ അഗസ്റ്റിൻ്റെ മാനസാന്തരത്തിനു മുമ്പ് തൻ്റെ വിശുദ്ധ മാതൃകയ്ക്കും സമർപ്പിത പ്രാർത്ഥനാപൂർവ്വമായ മദ്ധ്യസ്ഥതയ്ക്കും സഭയിൽ ആദരിക്കപ്പെട്ടിരുന്നു . ഇന്ന് കത്തോലിക്കർ സഭയിൽ നിന്ന് അകന്നിരിക്കുന്ന കുടുംബാംഗങ്ങളുടെ മധ്യസ്ഥയായി സെൻ്റ് മോണിക്കയെ ആദരിക്കുന്നു . അമ്മമാർ, ഭാര്യമാർ, വിധവകൾ,വിവാഹ തടസ്സങ്ങൾ ഉള്ളവർ,വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളവർ , പീഡനത്തിന് ഇരയായവർ എന്നിവരുടെ മധ്യസ്ഥയാണ് മോണിക്ക പുണ്യവതി.